കാൽവഴുതി പുഴയിൽ വീണ യുവാവ് മരിച്ചു
മാനന്തവാടി:മുനിസിപ്പാലിറ്റി വാർഡ് 19 ൽ ഇല്ലത്ത് വയൽ , കല്ലുമട വീട്ടിൽ ചന്ദ്രൻ്റെ മകൻ സച്ചിൻ(26) വീടിൻറെ പിൻഭാഗത്ത് നിന്നും കാൽ വഴുതി പുഴയുടെ ആഴമുള്ള ഭാഗത്ത് വീഴുകയായി
രുന്നു. മാനന്തവാടി അഗ്നി രക്ഷാ സേന സ്കൂബ ടീം ഉടൻ സ്ഥലത്തെത്തി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് മാനന്തവാടി ഗവ: മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ശാരദ, സഹോദരങ്ങൾ: സതീശൻ, സരിത.





Leave a Reply