May 28, 2026

ജനങ്ങളോടുള്ള വെല്ലുവിളി മെമ്പര്‍ അവസാനിപ്പിക്കുക : ഡിവൈഎഫ്‌ഐ

0
20250117 145944
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളൻകൊല്ലി: പഞ്ചായത്തിലെ രണ്ടാം വാർഡിലുള്ള കടമാൻതോട് മാലിന്യ കൂമ്പാരമായ് മാറിയിട്ടും വാർഡ് മെമ്പർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്ഐ മുള്ളൻകൊല്ലി മേഖല കമ്മിറ്റി ആരോപിച്ചു. പ്രശ്ന‌വുമായി ബന്ധപ്പെട്ട് വാർഡ് മെമ്പറെ സമീപിച്ചിന്നെങ്കിലും അധിക്ഷേപിക്കുന്ന നിലപാടണ് മെമ്പർ സ്വീകരിച്ചത്. ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ പ്രസ്താവിച്ചു. സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന മാലിന്യമുക്ത നവകേരളം കാഴ്ച്ചപ്പാടിനെ അട്ടിമറിക്കുന്ന മെമ്പർ അത് തിരുത്തി അടിയന്തിരമായി മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം. മൂന്നു പാലം മുതൽ ചെക്ക് ഡാം വരെയുള്ള മാലിന്യം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. വിഷ്ണു സി ആർ അധ്യക്ഷത വഹിച്ചു. അജിത് കെ ഗോപാൽ,രജനീഷ് സി എം, വിഷ്ണു‌ സജി, ജിബിൻ ജോസഫ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *