നാടന്‍ കോഴിച്ചന്തയുമായി കുടുംബശ്രീ
കൽപ്പറ്റ :കുടുംബശ്രീ ജില്ലാമിഷന്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മൃഗസംരക്ഷണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നായിക്കട്ടിയില്‍ നാടന്‍ കോഴിച്ചന്ത സംഘടിപ്പിച്ചു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ ഉന്നതികളില്‍ നിന്നും ചന്തയിലെത്തിച്ച 25 കോഴികളെ വില്പന നടത്തി. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍ കോഴിച്ചന്ത ഉദ്ഘാടനം ചെയ്തു. ചന്തയില്‍ 6300 രൂപയുടെ വില്പന നടന്നതായും തുടര്‍ന്നും ചന്ത സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജയ വിജയന്‍ അധ്യക്ഷയായ പരിപാടിയില്‍ എഡിഎംസി അമീന്‍, പഞ്ചായത്തംഗം ടി. ബാലന്‍, ആദിവാസി സമഗ്ര വികസന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ടി.വി സായികൃഷ്ണന്‍, എ.എച്ച്. ഡി.പി.എം അശ്വത് രയരോത്താന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ നസീറ ഇസ്മായില്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒ.പി ജംഷീറ, അക്കൗണ്ടന്റ് പി. സക്കീന, മുബീന, ആനിമേറ്റര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍, ഉന്നതി നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply