വെള്ളിത്തോട് കുരിശും തൊട്ടി കൂദാശ ചെയ്തു
തൃക്കൈപ്പറ്റ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ വെള്ളിത്തോട് പുതുക്കിപ്പണിത യൽദോ മോർ ബസ്സേലിയോസ് ബാവയുടെ കുരിശും തൊട്ടിയുടെ കൂദാശകർമ്മം മലബാർ ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപോലിത്ത യുടെ പ്രധാന കാർമികത്വത്തിലും ഇടവക വികാരി ഫാ : റെജി പോൾ ചവർപ്പിനാലിൻ്റെയും, മറ്റ് വൈദീകരുടെയും സഹകാർമികത്വത്തിലും നടന്നു.
കോർ എപ്പിസ്കോപ്പ നാരകത്ത് പുത്തൻപുരയിൽ പൗലോസ്കോപ്പിസ്കോപ്പ് ഫാദർ തോമസ് നീരാട്ടിൽ ഫാദർ പി.സി. പൗലോസ് ,ഫാദർ ബേബി പൗലോസ്, ഫാദർ ബാബു നീറ്റുംകര ,ഫാദർ ലിജോ ആനിക്കാട് ഫാദർ മാത്യു പുളിന്താനം എന്നീ വൈദീക ശ്രേഷ്ഠർ കൂദാശ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
കൂദാശക്ക് എത്തിയ തിരുമേനിയെ വികാരിയുടെയും അച്ചൻ മാരുടെയും നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടിയും സ്വീകരിച്ചു. സന്ധ്യാ പ്രാർത്ഥന, പ്രസംഗം, ആശീർവാദം, എന്നിവയും നടത്തി. ഇടവകയിലെ എട്ട് വാർഡുകളിൽ നിന്നും എത്തിയ നൂറ് കണക്കിന് വിശ്വാസികളും, വെള്ളിത്തോട് പ്രദേശത്തെ നാനാ ജാതി മതസ്ഥരും കൂദാശ കർമ്മത്തിൽ പങ്കെടുത്തു. നേർച്ച ഭക്ഷണത്തോടെ പരിപാടികൾക്ക് സമാപിച്ചു.




Leave a Reply