May 7, 2026

വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

0
Img 20250119 171107
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: അമ്പലവയൽ സെൻ്റ് മാർട്ടിൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സ്നേഹജ്വാല സൊസൈറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി കൃപാലയ സ്കൂളിൽ നടത്തിയ വയോജന മെഡിക്കൽ ക്യാമ്പ് മെഡിക്കൽ കൗൺസിലർ സിസ്റ്റർ ലിൻസി പൂതക്കുഴി എസ് എ ബി എസ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ വർക്ക് കൗൺസിലർ സിസ്റ്റർ ആൻസ് മരിയ എസ് എ ബി എസ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജോസ് മേരി എസ് എ ബി എസ് , സിസ്റ്റർ അർപ്പിത എസ് എ ബി എസ് , സിസ്റ്റർ ടെസീന എസ് എ ബി എസ് എന്നിവർ പ്രസംഗിച്ചു. സ്പെഷ്യലിസ്റ്റ് ഡോക്ടർമ്മാരായ ഡോ. രാമചന്ദ്ര റെഡ്ഡി, ഡോ.സി.അൽഫോൻസ് റോസ്, ഡോ.സി അനിറ്റ എന്നിവർ രോഗികളെ പരിശോധിച്ചു. ക്യാമ്പിൽ ആവശ്യമായ വിവിധ ടെസ്റ്റ് സംവിധാനവും ഒരുക്കിയിരുന്നു. ക്യാമ്പിലെത്തിയവർക്ക് ആവശ്യമായ മരുന്നുകളും നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *