May 28, 2026

പാസിംഗ് ഔട്ട് പരേഡ് നടത്തി

0
Img 20250120 104009
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ പരിശീലനം പൂർത്തിയാക്കിയ പതിനൊന്നാമത് എസ്പിസി യൂണിറ്റിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി.വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം ചെയർമാൻ മുഹമ്മദ് ബഷീർ അവർകൾ വിശിഷ്ടാതിഥിയായിരുന്നു. പടിഞ്ഞാറത്തറ സി ഐ ലെബി മോൻ , എസ് എൻ ഒ ജയകുമാർ , സി പി .ഒ അനിൽ ഇ , പി .ടി .എ പ്രസിഡണ്ട് സുധീഷ് ടി എസ് , എച്ച് എം ബാബു ടി തുടങ്ങിയവർ സല്യൂട്ട് സ്വീകരിച്ചു.പരേഡ് കമാൻഡർ മാസ്റ്റർ ആദർശ് കെ ശങ്കറും സെക്കൻഡ് ഇൻ കമാൻഡ് കുമാരി ഗൗരി നന്ദനയും ആയിരുന്നു . വിരമിക്കുന്ന അധ്യാപകൻ അനിൽ ഇ, മുൻ ഡി ഐ അബ്ദുൽ നാസർ തുടങ്ങിയവർക്ക് ഉപഹാരം നൽകി .സംസ്ഥാന കലാ , കായിക , ശാസ്ത്രമേളകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സിപിഒ രാധിക , എസിപിഒ അബൂബക്കർ സിദ്ധിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *