May 7, 2026

വിലങ്ങാടി- മച്ചിമൂല – പന്നിക്കൽ തൂക്ക് വേലി നിർമ്മാണോദ്ഘാടനം: മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും

0
20250120 101246
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റെയിഞ്ചിലുൾപ്പെടുന്ന വിലങ്ങാടി- മച്ചിമൂല, മച്ചിമൂല – പന്നിക്കൽ തൂക്കുവേലി നിർമ്മാണോദ്ഘാടനം ഇന്ന് (ജനുവരി 20) വൈകിട്ട് മൂന്നിന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. ഇരുളം ഫോറസ്റ്റ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ അമരക്കുനി ടൈഗർ ഓപ്പറേഷനിൽ സ്തുത്യർഹ സേവനം നടത്തിയ ജീവനക്കാരെ മന്ത്രി ആദരിക്കും. ചേകാടി വന സംരക്ഷണ സമിതിക്കുള്ള ഇലക്ട്രിക്ക് സ്കൂട്ടർ വിതരണം, വനം വകുപ്പ് ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങളുടെ വിതരണം, വകുപ്പിലെ താത്ക്കാലിക ജീവനക്കാർക്ക് ഐഡി കാർഡ് വിതരണവും നടക്കും. പട്ടികജാതി-പട്ടികവർഗ്ഗ-പിന്നക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു മുഖ്യാതിഥിയാവും. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷനാവുന്ന പരിപാടിയിൽ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ദീപ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, എ.എസ്.പി ഉമേഷ് ഗോയൽ, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *