May 28, 2026

ക്വാറി കുളത്തിൽ വീണ വീട്ടമ്മയെ സ്വജീവൻ പണയം വച്ച് രക്ഷിച്ച മാലാഖ

0
Img 20250124 095036
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ക്വാറി കുളത്തിൽ വീണ വീട്ടമ്മയെ സ്വജീവൻ പണയം വച്ച് രക്ഷിച്ച എയ്ഞ്ചൽ എന്ന മാലാഖ.ദ്വാരക പുലിക്കാട് സ്വദേശി പുതിയ പറമ്പിൽ എയ്ഞ്ചൽ തന്റെ പേര് അന്വർത്ഥം ആക്കും വിധത്തിലാണ് മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. ഏകദേശം പത്താൾ ആഴമുള്ള പ്രവർത്തന രഹിതമായ ക്വാറി കുളത്തിൽ അഞ്ചു കുന്ന് സ്വദേശിയായ വീട്ടമ്മ ചാടുകയായിരുന്നു. ഓട്ടോറിക്ഷ വിളിച്ചു സ്ഥലത്തെത്തിയാണ് ഇവർ കുളത്തിലേക്ക് ചാടിയത്. ഒച്ചകേട്ട് സമീപ വാസികൾ സ്ഥലത്തെത്തിയെങ്കിലും എല്ലാവരും നിസഹായരായി നിന്നുപോയി. ഈ സമയം തൊട്ടടുത്ത
വീട്ടിൽ നിന്നും ഓടിയെത്തിയ എയ്ഞ്ചൽ അരയിൽ കയറു കെട്ടി ആഴമുള്ള കുളത്തിലേക്ക് എടുത്തു ചാടുക യായിരുന്നു. അതിനകം തന്നെ പലവട്ടം മുങ്ങി താഴ്ന്ന ആ വീട്ടമ്മയെ എയ്ഞ്ചൽ വസ്ത്രത്തിൽ പിടിച്ചു വലിച്ച് കരയിലേക്കടുപ്പിച്ചു. തനിക്ക് ശരിയായി നീന്തൽ അറിയില്ലെന്നും , എവിടെ നിന്നോ ലഭിച്ച ദൈര്യത്തിന്റെ പുറത്താണ് അങ്ങിനെ ചെയ്തതെന്നും എയ്ഞ്ചൽ പറയുന്നു. ഒരു പക്ഷെ സൈനികരായ ഭർത്താവിന്റെയും സഹോദരന്റെയും മനകരുത്ത് മാതൃകയാക്കി ആകാം എയ്ഞ്ചൽ ആ നിമിഷം മാലാഖയായത്. എയ്ഞ്ചലിന്റെ മനക്കരുത്തിന് ആദരവർപ്പിക്കാൻ എടവക ഗ്രാമ പഞ്ചായത്ത് അതി കൃതർ വീട്ടിലെത്തി പൊന്നാടയണിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *