സ്പന്ദനം മെഗാ ക്വിസ് – ട്രോഫികൾ ഏറ്റുവാങ്ങി
മാനന്തവാടി:ഈ മാസം 26 ന് ഉച്ച കഴിഞ്ഞ് 2 മണി മുതൽ മാനന്തവാടി മേരി മാതാ കോളേജിൽ നടക്കുന്ന പ്രഥമ സ്പന്ദനം മെഗാ ക്വിസ് മത്സരത്തിന് ഏർപ്പെടുത്തിയ എവർ റോളിംഗ് ട്രോഫികൾ സ്പന്ദനം ഓഫീസിൽ നടന്ന ചടങ്ങിൽ ഭാരവാഹികൾ ഏറ്റുവാങ്ങി. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഒന്നുമുതൽ മൂന്ന് വരെ സ്ഥാനക്കാർക്ക് 20000 രൂപ 10000 രൂപ 5000 രൂപ പ്രൈസ് മണിയോടൊപ്പം ഈ ട്രോഫികൾ സമ്മാനമായി നൽകും. ഫ്രാൻസിസ് വടക്കേടത്ത്, ഫാ.അബ്രഹാം മറ്റമന, കെ.എം.ഫിലിപ്പ് മാസ്റ്റർ, അബ്രഹാം കൽപ്പകവാടി,ജോസ് മടുക്കയിൽ, മത്തായി കോപ്പുഴ എന്നിവരുടെ സ്മരണക്കായി ബന്ധുക്കൾ ഏർപ്പെടുത്തിയതാണ് ട്രോഫികൾ. വരും വർഷങ്ങളിലും സ്പന്ദനം ക്വിസ് മത്സരങ്ങൾ തുടർന്ന് നടത്തുമെന്ന് സ്പന്ദനം മാനന്തവാടി പ്രസിഡണ്ട് ഫാ. വർഗ്ഗീസ് മറ്റമന, സെക്രട്ടറി പി.കെ.മാത്യു, ക്വിസ് കൺവീനർ റിട്ട. എസ്.പി. പ്രിൻസ് അബ്രഹാം, ഡയറക്ടർ ബാബു ഫിലിപ്പ് കുടക്കച്ചിറ, പി.ആർ.ഒ,. ഷിനോജ് കെ.എം. എന്നിവർ അറിയിച്ചു.





Leave a Reply