പടിഞ്ഞാറത്തറയിൽ കർഷകൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
പടിഞ്ഞാറത്തറ പതിനാറാം മൈൽ പെരിങ്ങണംകുന്ന് വട്ടപ്പറമ്പിൽ വി.സി രാജേഷ് (54) കൃഷിസ്ഥലത്തെ പമ്പ് ഹൗസിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇന്ന് രാവിലെ കൃഷിയിടത്തിലേക്ക് വെള്ളം പമ്പ് ചെയ്യാനെത്തിയ രാജേഷിനെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാട്ടുകാർ പറയുന്നതനുസരിച്ച്, രാജേഷ് കിടന്നിരുന്ന സ്ഥലത്ത് മോട്ടോറിന്റെ വയർ ഊരിക്കിടക്കുകയായിരുന്നു. നെഞ്ചിന് സമീപം വൈദ്യുതാഘാതമേറ്റ് പൊള്ളിയ പാടുകളും ഉണ്ടായിരുന്നു. പ്ലംബിംഗ്, ഇലക്ട്രിക് ജോലികൾ ചെയ്യുന്ന രാജേഷ് മോട്ടോർ നന്നാക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.




Leave a Reply