September 14, 2026

സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ലഭ്യമാക്കുന്ന വിവരങ്ങള്‍ കാര്‍ഷിക നയ രൂപികരണത്തിന് പങ്കുവഹിക്കും : കളക്ടര്‍ ഡി.ആര്‍ മേഘശ്രീ

0
20250124 205910
By ന്യൂസ് വയനാട് ബ്യൂറോ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുന്ന സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയായ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ശേഖരിക്കുന്ന വിവരങ്ങള്‍ കാര്‍ഷിക നയരൂപീകരണത്തിന് വലിയ പങ്ക് വഹിക്കുമെന്ന് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. വകുപ്പ് ജീവനക്കാര്‍ക്കുള്ള കാര്‍ഷിക സര്‍വെ ജില്ലാതല വാര്‍ഷിക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായുന്നു കളക്ടര്‍. ചൂരല്‍മല- മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ വിവര ശേഖരണവും ക്രോഡീകരണവും ചെയ്ത വകുപ്പിനെയും ജീവനക്കാരെയും കളക്ടര്‍ അഭിനന്ദിച്ചു. യോഗത്തില്‍ വകുപ്പ് ഡയറക്ടര്‍ ബി. ശ്രീകുമാര്‍ ഓണ്‍ലൈനായി പങ്കെടുത്തു. ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാകേഷ് കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ അഡീഷണല്‍ ജില്ലാ ഓഫീസര്‍ പി. ഉമ്മര്‍കോയ, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ടി.പി വിനോദന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എന്‍എസ്ഒ എം. എം ഷാനവാസ്, ജില്ലാ ഓഫീസര്‍ കെ. എം ജമാല്‍, ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍ കെ.എം ഏലിയാസ്, റിസര്‍ച്ച് ഓഫീസര്‍മാരായ സി. ആര്‍ അഞ്ജു, പി. അനഘ, എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *