September 14, 2026

കൽപ്പറ്റയിൽ നേതി ത്രിദിന ചലച്ചിത്ര മേള സെപ്തംബർ 16 മുതൽ

0
IMG_20260914_164250
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നേതി ഫിലിം സൊസൈറ്റിയും ശക്തി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്ര മേള സെപ്തംബർ 16 മുതൽ 18 വരെ നടക്കും. വൈകിട്ട് അഞ്ച് മുതൽ ശക്തി ഗ്രന്ഥശാല ഹാളിലാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. മലയാളം സബ്ടൈറ്റിലോട് കൂടിയാണ് ചിത്രങ്ങൾ എത്തുന്നത്. 16-ന് നദീൻ ലബാക്കി സംവിധാനം ചെയ്ത “കഫർനാം” പ്രദർശിപ്പിക്കും. 17-ന് വിറ്റോറിയ ഡിസിക്ക സംവിധാനം ചെയ്ത “ബൈസിക്കിൾ തീവ്സ്”, ജാഫർ പനാഹിയുടെ “ഓഫ് സൈഡ്” എന്നീ രണ്ട് സിനിമകൾ പ്രദർശിപ്പിക്കും. 18-ന് ഗുസെപ്പെ ടൊർണാറ്റൊർ സംവിധാനം ചെയ്ത “സിനിമ പാരഡൈസോ” പ്രദർശിപ്പിക്കുന്നതോടെ മേള സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *