October 6, 2026

പോക്സോ: യുവാവിന് 47 വർഷം തടവും 2.5 ലക്ഷം രൂപ പിഴയും

0
IMG_20260914_170512
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 47 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വെള്ളമുണ്ട കട്ടയാട് തോലൻ വീട്ടിൽ അജ്നാസ് എന്ന അജിയെയാണ് (26) കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ.ആർ. സുനിൽ കുമാർ ഐ.പി.സി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ കമ്പളക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.എ. സന്തോഷ് അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിലാണ് കോടതി നടപടി. സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ. അജിത്ത് അന്വേഷണത്തിൽ പങ്കാളിയായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. ബബിത കോടതിയിൽ ഹാജരായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *