May 28, 2026

യുവതിയെ നരഭോജി കടുവകൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നത് -മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു

0
Img 20250125 163240
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:പഞ്ചാരക്കൊല്ലിയിൽ രാധ എന്ന യുവതിയെ നരബോജി കടുവ കടിച്ചു കൊന്നു തിന്ന സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്നും,ഇത്തരം സംഭാവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നുംനിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി
സംഭവ സ്ഥലം സന്ദർശിച്ചുകൊണ്ട് ആവശ്യപ്പെട്ടു.പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം അധികാരികൾ ഓടി വന്നു ഇടപെടുന്ന നിലപാട് മാറ്റി വന്യ മൃഖ ശല്യത്തിന് ശാശ്വതമായപരിഹാര മുണ്ടാക്കുന്ന നടപടികളാണ് വേണ്ടതെന്നു സംഭവ സ്ഥലത്തു വെച്ചു മന്ത്രി ഒ.ആർ.കേളുവിനോട് മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു.മതിയായ നഷ്ട പരിഹാരം നൽകണമെന്നും,നാട്ടിൽ ഇറങ്ങുന്ന വന്യ മൃഗങ്ങളെ വെടി വെച്ചു കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,മുനിസിപ്പൽ കൗൺസിലർ പി.വി.എസ്.മൂസ്സ,നൗഫൽ ബ്യൂട്ടി,കെ.എം.സി.സി.നേതാവ് പടയൻ മമ്മൂട്ടിഹാജി തുടങ്ങിയവരും മന്ത്രിയെ കണ്ടു സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *