സാമൂഹ്യ സുരക്ഷാ പെൻഷൻ ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കുന്നതിനെതിരെ കെഎസ്കെടിയു ധർണ്ണ നടത്തി
തലപ്പുഴ: സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ നൽകുന്നത് നിർത്തലാക്കി ബാങ്ക് അക്കൗണ്ടുകളിലൂടെ നൽകാനുള്ള ഗവൺമെന്റ് ഉത്തരവിനെതിരെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെടിയു) നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാനവ്യാപക സമരത്തിന്റെ ഭാഗമായി തവിഞ്ഞാൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സമരം സിഐടിയു ജില്ലാ കമ്മിറ്റി അംഗം ടി.കെ. പുഷ്പൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ അട്ടിമറിക്കാനുള്ള നീക്കമാണ് യുഡിഎഫ് ഗവൺമെന്റ് നടത്തുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ വി.ആർ. വിനോദ് അധ്യക്ഷത വഹിച്ചു. ജി.കെ. സുരേന്ദ്രൻ, അനിഷ സുരേന്ദ്രൻ, കെ. ഷബിത, കെ. വിപിൻ, കെ.വി. ബഷീർ എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ സ്വാഗതവും പി.ജി. ഭാസ്കരൻ നന്ദിയും പറഞ്ഞു.





Leave a Reply