May 28, 2026

ഗാല പടിഞ്ഞാറത്തറ മഹോത്സവം:മെഗാ നറുക്കെടുപ്പും മ്യൂസിക്കല്‍ നൈറ്റും ഇന്ന്

0
20250126 090749
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റ് വ്യാപാരോത്സവം മെഗാ നറുക്കെടുപ്പും മ്യൂസിക്കല്‍ നൈറ്റും ഇന്ന് വൈകുന്നേരം 5 മണി മുതല്‍ പടിഞ്ഞാറത്തറ ബസ്‌സ്റ്റാന്റില്‍ വെച്ച് നടക്കും. 2024 നവംബര്‍ 4 മുതല്‍ 2025 ജനുവരി 26 വരെ നീണ്ടുനിന്ന വ്യാപാരോത്സവത്തില്‍ നിന്നും ലഭിച്ച കൂപ്പണിലൂടെ നറുക്കപ്പെടുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് സ്കൂട്ടി സമ്മാനമായി ലഭിക്കും. കൂടാതെ സ്മാര്‍ട്ട് ടി.വി, മൊബൈല്‍ ഫോ​‍ണ്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗോള്‍ഡ് കോയിന്‍, മിക്സി തുടങ്ങി ഒട്ടനേകം സമ്മാനങ്ങളുടെ നറുക്കെടുപ്പും ഉണ്ടായിരിക്കും. പരിപാടിയില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ദീഖ് ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ വി വി ഇ എസ് ജില്ലാ പ്രസിഡണ്ട്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കലാ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. പരിപാടിയുടെ പരിസമാപ്തിയുടെ ഭാഗമായി മെഗാ മ്യൂസിക്കല്‍ ഈവന്റും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *