റേഷൻ വ്യാപാരികൾ സപ്ലൈ ഓഫീസ് മാർച്ച്നടത്തി
കൽപ്പറ്റ:-. റേഷൻ വ്യാപാരികൾ സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കലോചിതമായി പരിഷ്കരിക്കുക, ഡയറക്ട് പെയ്മെന്റ് സിസ്റ്റം നടപ്പാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, കേന്ദ്ര സർക്കാർ പൊതുവിതരണത്തെ തകർക്കുന്ന നടപടിയിൽ നിന്നുo പിൻമാറുക, വ്യാപാരികളുടെ വേതനം അതാത് മാസം നൽകുക , റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി സർക്കാരിന്റെ പങ്കാളിത്തത്തോടു കൂടി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു.കെ. ഹരിഹരസുധൻ സ്വാഗതം പറഞ്ഞു.പി. കുഞ്ഞബ്ദുള്ള അധ്യക്ഷനായിരുന്നു. കെ. എൻ തകപ്പൻ മുഖ്യപ്രഭാഷണം നടത്തി. പി.റഷീദ്, ആർ സലാം, പി.കെ. നാസർ, എം .മുസ്തഫ, റ്റി മനോജ്, എന്നിവർ സംസാരിച്ചു.





Leave a Reply