കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നേതാക്കൾക്കെതിരെ പോസ്റ്ററുകൾ
കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നേതാക്കൾക്കെതിരെ പോസ്റ്ററുകൾ. ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ, ടി സിദ്ധിഖ് എം എൽ എ എന്നിവർക്കെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പാപം പേറുന്ന അപ്പച്ചനെ പാർട്ടിക്ക് വേണ്ട, ചുരം കേറിവന്ന എം എൽ എയെ കൂട്ടുപിടിച്ച് കോൺഗ്രസ് പ്രവർത്തകരെ കൊന്ന് തിന്നുന്ന ഡിസിസി അധ്യക്ഷനെ പുറത്താക്കുക, എൻ എം വിജയൻ്റെയും മകൻ്റെയും ബോഡിക്ക് മുന്നിൽ നിങ്ങൾ വിതുമ്പിയ കണ്ണുനീർ പാർട്ടിക്കാരുടെ ശാപമാണ് എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.





Leave a Reply