May 28, 2026

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

0
Img 20250130 191838
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനം. ആചരിച്ചു. മഹാത്മജിയുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സംഗമവും നടത്തി. അനുസ്മരണ സംഗമം ഐഎന്‍ടിയൂസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയൂസി ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി സുരേഷ് ബാബു, കെ കെ രാജേന്ദ്രന്‍, ജോസ് കണ്ടത്തില്‍, ഹര്‍ഷല്‍ കോന്നാടന്‍,എസ് മണി,ആര്‍ ഉണ്ണികൃഷ്ണന്‍,സുനീര്‍ ഇത്തികല്‍,മുഹമ്മദ് ഫെബിന്‍,ദീപ ശശികുമാര്‍,സുബൈര്‍ ഓണിവയല്‍,മാടായി ലത്തീഫ്,ഷനൂബ് എം വി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *