July 30, 2026

ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
20250130 194919
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: സമുഹത്തെ തൻ്റെ കൈ പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പനമരം എസ് പി സി യൂണിറ്റ് ഇതിനെതിരായ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് മാനന്തവാടി സിവിൽ എക്സൈസ് ഓഫീസർ ജെയ്മോൻ ഇ എസ്

നയിച്ചു. ലഹരിക്കെതിരെ സംഘടിക്കേണ്ടതിൻ്റെ ആവശ്യകത കേഡറ്റുകൾക്ക് ബോധ്യപ്പെടുത്താൻ ഈ ക്ലാസുകൊണ്ടു കഴിഞ്ഞു. പനമരം എസ് എച്ച് ഒ അഷ്റഫ് കുട്ടികളെ അഭിസംബോധന ചെയ്യാനും ഈ അവസരം ഉപയോഗിച്ചു .ചടങ്ങിൽ ഷീജ ജെയിംസ് (എച്ച്എം), സി കെ മുനീർ, രതീഷ് കെ , നവാസ് ടി, രേഖ കെ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *