വേതന കുടിശ്ശിക അനുവദിച്ചു
മാനന്തവാടി താലൂക്കിലെ കാട്ടിക്കുളം നിര്‍മ്മല പ്ലാന്റേഷനിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനപ്രകാരം ലഭിക്കേണ്ടിയിരുന്ന വേതന കുടിശ്ശിക അനുവദിച്ചു. മാനന്തവാടി പ്ലാന്റേഷന്‍ ഇന്‍സ്പെക്ടറുടെ തോട്ടം പരിശോധനയെ തുടര്‍ന്ന് മിനിമം വേതനം അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് ആറുമാസത്തെ വേതന കുടിശ്ശിക നല്‍കാന്‍ മാനേജ്മെന്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വേതന കുടിശ്ശിയിനത്തില്‍ 54016 രൂപ മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. തോട്ടങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയതായും കാപ്പി വിളവെടുപ്പ് സീസണില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം തോട്ടം ഉടമകള്‍ ഉറപ്പാക്കണമെന്നും പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.





Leave a Reply