പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ സമഗ്ര വിവരശേഖരണവുമായി ബന്ധപ്പെട്ട് ഡ്രോൺ സർവ്വേ ആരംഭിച്ചു
പുൽപ്പള്ളി:പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ സമഗ്ര വിവരശേഖരണവുമായി ബന്ധപ്പെട്ട് ഡ്രോൺ സർവ്വേ അരംഭിച്ചു.
ഡ്രോൺ സർവ്വേ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി എസ് ദിലീപ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ കെട്ടിടങ്ങളും ആസ്തികളും മറ്റു വിവരങ്ങളും വിവരശേഖരണത്തിന്‍റെ ഭാഗമായി ശേഖരിക്കും. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബഹുവർഷ പദ്ധതിയായി നടപ്പിലാക്കുന്ന പദ്ധതിയുടെ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നൽകിയിരിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ഷീന കെ ദേവസ്യ, വൈസ് പ്രസിഡന്‍റ് ശോഭന സുകു, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ, 5ാം വാർഡ് മെമ്പർ ഉഷ ടീച്ചർ, മറ്റു മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ പങ്കെടുത്തു.





Leave a Reply