അനുസ്മരണം സംഘടിപ്പിച്ചു
മൊതക്കര പ്രതിഭാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മൊതക്കരയിൽ എം ടി വാസുദേവൻ നായർ, പി.ജയചന്ദ്രൻ അനുസ്‌മരണം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം അനിൽകുമാർ അധ്യഷത വഹിച്ചു.ദീപു ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി.
രഞ്ജിത് മാനിയിൽ,മിഥുൻ പ്രദീപ്,സജ്‌ന ഷാജി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply