തൃക്കൈപ്പറ്റ വില്ലേജും സ്മാര്‍ട്ടാക്കുന്നു.
കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെ തൃക്കൈപ്പറ്റ വില്ലേജ് സ്മാര്‍ട്ട് വില്ലേജ് കെട്ടിടങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് അറിയിച്ചു. നേരത്തെ തൃക്കൈപ്പറ്റ വില്ലേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ചുമരുകള്‍ വിണ്ടുകീറി സീലിംഗ് അടര്‍ന്നു വീഴുകയും മഴ പെയ്താല്‍ മേല്‍ക്കൂര ചേര്‍ന്നലിക്കുന്ന ശോചനീയമായ അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്. പ്രസ്തുത വില്ലേജ് ഓഫീസില്‍ സര്‍ക്കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ ആക്കുന്നതിനും വില്ലേജ് ഓഫീസ് കെട്ടിടം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടത്.





Leave a Reply