ശുഭയാത്ര സുരക്ഷിതയാത്ര’ ട്രാഫിക് സുരക്ഷാ ബോധവൽക്കരണ പരിപാടി നടത്തി
കൽപ്പറ്റ : വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ കല്പറ്റ എസ്.കെ.എം.ജെ സ്കൂൾ ജുബിലീ ഹാളിൽ വെച്ച് 30.01.2025 ന് രാവിലെ വിദ്യാർത്ഥികൾക്ക്
‘ശുഭയാത്ര സുരക്ഷിതയാത്ര’ ട്രാഫിക് സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കൽപ്പറ്റ ട്രാഫിക് യൂണിറ്റ് സബ് ഇൻസ്‌പെക്ടർ കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രധാനധ്യാപകനായ കൃഷ്ണകുമാർ നിർവഹിച്ചു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സുമേഷ് വിഷയാവതരണം നടത്തി സംസാരിക്കുകയും ജില്ലാ ജനമൈത്രി പോലീസ് അസി : നോഡൽ ഓഫീസർ കെ.എം ശശിധരൻ സ്വാഗതവും ട്രാഫിക് യൂണിറ്റ് സബ് ഇൻസ്‌പെക്ടർ ഗിരീഷ്‌കുമാർ നന്ദിയും അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ 150 ഓളം കുട്ടികളും അധ്യാപകരും പങ്കെടുത്തു.





Leave a Reply