September 15, 2026

രാധയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയുടെ അടുത്ത ഗഡു കൈമാറി

0
Img 20250131 213453
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവാക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പട്ടികജാതി -പട്ടിക വർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു കൈമാറി. രാധയുടെ വീട്ടിലെത്തിയാണ് മന്ത്രി കുടുംബാംഗങ്ങൾ ചെക്ക് കൈമാറിയത്. മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷ ടി.എ. പാത്തുമ്മ, മാനന്തവാടി നഗരസഭാ കൗൺസിലർമാരായ വി.ആർ പ്രവിജ്, ഉഷാ കേളു, സീമന്തിനി സുരേഷ്, ഡി.എഫ്.ഒ കെ.ജെ. മാർട്ടിൻ ലോവൽ എന്നിവർ മന്ത്രിയോടൊപ്പം വീട് സന്ദർശനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *