കേന്ദ്ര ബജറ്റ് ദുരന്തബാധിതരോടും ജില്ലയോടുമുള്ള അവഗണന മനുഷ്യത്വമില്ലായ്‌മ- സി പി ഐ എം
കൽപ്പറ്റ:ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരെ പൂർണമായി അവഗണിച്ച കേന്ദ്രബജറ്റ് മനുഷ്യത്വമില്ലായ്‌മയാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനും ജില്ലയിലെ വന്യമൃഗശല്യ പ്രശ്‌നങ്ങൾക്കും ബജറ്റിൽ പേരിനുപോലും പരിഗണന ലഭിച്ചില്ല. ദുരന്തബാധിതരുടെ സമഗ്രപുനരധിവാസത്തിനായി സംസ്ഥാന സർക്കാർ 2000 കോടിരൂപയുടെ പ്രത്യേക പാക്കേജും വന്യമൃഗശല്യം പരിഹാരിക്കാൻ 1000 കോടിയും ആവശ്യപ്പെട്ടിട്ടും നയാപൈസ അനുവദിക്കാത്തത് ക്രൂരതയാണ്.
ദുരന്തബാധിതർക്ക് ആശ്വാസമേകുന്ന ഒരുപദ്ധതിയും ബജറ്റിലില്ല. അഞ്ചുമാസം പിന്നിട്ടശേഷമാണ് ദേശീയദുരന്തമായി പ്രഖ്യാപിച്ചത്. ഇനിയും സഹായം അനുവദിക്കാതെ ശത്രുപരമായ സമീപനം സ്വീകരിക്കുകയാണ്. രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ദീർഘകാലത്തെ ആവശ്യമാണ് കണ്ടില്ലെന്ന് നടിച്ചത്. കേന്ദ്രബജറ്റിൽ ജില്ലയോടുള്ള കടുത്ത അവഗണനയിൽ വലിയ പ്രതിഷേധം ഉയർത്തുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു.





Leave a Reply