July 30, 2026

ബേക്കേഴ്‌സ് അസോസിയേഷന്‍ ഹെല്‍ത് കാര്‍ഡ് ക്യാമ്പ് ഈ മാസം 5 ന്.

0
Img 20250202 181637
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:കേരള ബേക്കേഴസ് അസോസിയേഷന്‍ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ മെമ്പര്‍ഷിപ്പ് ക്യമ്പയിന്റെ ഉദ്ഘാടനവും തൊഴിലാളികള്‍ക്കുള്ള ഹെല്‍ത് കാര്‍ഡ് ക്യാമ്പും ഫിബ്രുവരി 5 ന് മാനന്തവാടി ഗ്രീന്‍സ് ഹോട്ടലില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് ഹെല്‍ത് ക്യാമ്പ് സംഘടിപ്പിക്കുന്നത്.കാര്‍ഡ് ആവശ്യമുള്ളവര്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പും ഒരു കോപ്പി ഫോട്ടോയും കരുതണം.മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം റീജണല്‍ സെക്രട്ടറി ഷൗക്കത്ത് കണ്ണൂരും ഹെല്‍ത് കാര്‍ഡ് പരിശോധന ഉദ്ഘാടനം ഫുഡ്‌സേഫ്ടി അസിസ്റ്റന്റ് കമ്മീഷണര്‍ ബി ബി മാത്യവും നിര്‍വ്വഹിക്കും.തുടര്‍ന്ന് വ്യാപിാരികള്‍ക്കുള്ള ബോധവല്‍ക്കരണക്ലാസ്സും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 9947883734,9747517966 എന്നീ നമ്പരുകളിലല്‍ ബന്ധപ്പെടാവുന്നതാണ്.ലതീഫ് വിന്നേഴസ്,അക്ബര്‍ കണ്ടത്തുവയല്‍,സുകു പീച്ചംകോട്,റിയാസ് ഫെയ്മസ് എന്നിവര്‍ വാര്‍ത്തദാ സമ്മേളനത്തില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *