April 17, 2026

പെരുവക മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന തിറ മഹോത്സവം

0
Img 20250204 174726
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : പെരുവക മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന തിരുവപ്പന തിറ മഹോത്സവം 5 മുതൽ 8 വരെ നടക്കുമെന്ന് ബന്ധപ്പെട്ടവർ മാനന്തവാടിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.അഞ്ചിന് രാവിലെ ആറിന് വിശേഷാൽ പൂജകൾ തുടർന്ന് ഉച്ചപൂജ, അന്നദാനം, പായസദാനം ,
ദീപാരാധനയോട് അനുബന്ധിച്ച സഹസ്രദീപ സമർപ്പണം, ഭജന, അന്നദാനം എന്നിവ നടക്കും. ആറിന്ഗണപതിഹോമം കൊടിയേറ്റം, ഉച്ചപൂജ, അന്നദാനം, ദീപാരാധന. ചുറ്റമ്പല ദീപ സമർപ്പണം, സാംസ്കാരിക സമ്മേളനം എന്നിവ. 7 മണിക്ക് വിവിധ കലാപരിപാടികൾ ‘എട്ടിന് അന്നദാനം. 10 മണിക്ക് ഫ്ലവേഴ്സ്കോമഡി ഉത്സവം ഫെയിം രാജേഷ് വയനാട് നയിക്കുന്ന മിമിക്സ് ഗാനമേള എന്നിവ ഉണ്ടാവും.ഏഴിന് വിശേഷാൽ പൂജ ഉച്ചപൂജ അന്നദാനം പായസ ദാനം മലയിറക്കൽ ,മുത്തപ്പൻ വെള്ളാട്ട് ,മലക്കാരി വെള്ളാട്ട് ,താലപ്പൊലി വരവ് എന്നിവ നടക്കും .രാത്രി എട്ടിന് മലക്കാരി തിറ 8 30 ന് ഗുളികൻ തിറ,
9 മണിക്ക് ഭഗവതി വെള്ളാട്ട്, പത്തിന് കളിക്കപ്പാട്ട് എന്നിവ നടക്കും. എട്ടിന് രാവിലെ ഏഴിന് തിരുവപ്പന, പത്തിന് ഭഗവതി തിറ ,12ന് കൂടിക്കാഴ്ച തുടർന്ന് അന്നദാനം, പായസദാനം ,തിറ സമാപനം എന്നിവ നടക്കും.പത്രസമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എംപി ശശികുമാർ, ശങ്കരൻ മടയൻ , ആഘോഷ കമ്മിറ്റി പ്രസിഡണ്ട് പി ആർ ഉണ്ണികൃഷ്ണൻ ,ക്ഷേത്ര വൈസ് പ്രസിഡണ്ട് ശശി ശബരിഗിരി ,കുമാരൻ കെ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *