എൽ പി സ്കൂൾ ടീച്ചർ അഭിമുഖം 7ന്*
വയനാട് ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 513/2023) തസ്തികയുടെ ഇന്റർവ്യൂ ഫെബ്രുവരി 7ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോഴിക്കോട് ജില്ല ഓഫീസിൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ഒ ടി വി സർട്ടിഫിക്കറ്റ് പകർപ്പ്, ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, അസ്സൽ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.





Leave a Reply