May 8, 2026

യൂത്ത് കോൺഗ്രസ്‌ പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

0
Img 20250205 084700
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ:സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥനേയും കൈയ്യേറ്റം ചെയ്ത സി പി ഐ എം,ഡി വൈ എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്ന് ആവിശ്യപെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അമ്പലവയൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.എം എൽ എ യ്ക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ് എം എൽ എ യെ അക്രമിക്കാൻ വന്നവർക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് നടത്തിയതെന്ന് മാർച്ച്‌ ഉദ്ഘാടനം ചെയ്ത് കെ പി സി സി മെമ്പർ ശ്രീ കെ ഇ വിനയൻ ആരോപിച്ചു. അനീഷ് റാട്ടക്കുണ്ട് അദ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അമൽ ജോയ് ലയണൽ മാത്യു നിത കേളു ബിൻഷാദ് കെ രാഹുൽ ആലിങ്ങൽ ഹാരിസ് കല്ലുവായൽ എബി മോളാത്ത് ശ്രീലാൽ തോവരിമല ഷമീർ കെ ടി വിനോയ് വി കെ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *