June 19, 2026

പ്ളാറ്റിനം ജൂബിലി ആഘോഷവും, വിരമിക്കുന്ന പ്രധാനധ്യാപകൻ രമേശൻ ഏഴോക്കാരനുള്ള യാത്രയയപ്പും ഫെബ്രുവരി 8 ന്

0
Img 20250205 185350
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:പോരൂർ ഗവ എൽ പി സ്ക്കൂൾ പ്ളാറ്റിനം ജൂബിലി ആഘോഷവും, 33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനധ്യാപകൻ രമേശൻ ഏഴോക്കാരനുള്ള യാത്രയയപ്പും ഫെബ്രുവരി 8 ന് നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 10 മണിക്ക് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടനം ചെയ്യും. എ ഇ ഒ എ കെ മുരളിധരൻ മുഖ്യ പ്രഭാഷണം നടത്തും. പ്ളാറ്റിനം ജൂബിലി പതിപ്പ് പ്രകാശനം, പുസ്തക ശ്രീ അവാർഡ് വിതരണം, മേളകളിലെ മികവിനുള്ള അംഗീകാരം, എൻഡോവ്മെൻ്റ് വിതരണം, കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടാകും, എം കെ ശ്രീജിത്ത്, സൗമ്യ തോമസ്, മനോജ്.കല്ലരിക്കാട്ട്, രമേശൻ എഴോക്കാരൻ എന്നിവർ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *