അവന്തികക്ക് തണലായി ബദ്റുൽഹുദ
പനമരം:
മുണ്ടക്കായി ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ചനും അമ്മയും സഹോദരനും നഷ്ടപ്പെട്ട് അൽഭുതകരമായി രക്ഷപ്പെട്ട 8 വയസുകാരി അവന്തിക. ഇന്നാണ് (4/2/25 ) ഈ പൊന്നുമോൾ നമ്മുടെ അഥിതിയായി ബദ്റുൽഹുദയിൽ എത്തുന്നത്
ഇപ്പോൾ കൂലിപണിക്കാരനായ പിതൃസഹോദരൻ പ്രതീപിൻ്റെ കൂടെ വാടക വീട്ടിൽ താമസിക്കുന്നു
പ്രതീപും ഭാര്യയും 3 മക്കളും താമസിച്ചതും ദുരന്ത പ്രദേശത്തായിരുന്നെങ്കിലും ജീവൻ നഷ്ടമായിട്ടില്ല എന്ന ആശ്വാസത്തിലാണ്. പ്രദീപിൻ്റെയും വീട് താമസയോഗ്യമല്ലാത്തത് കൊണ്ടാണ് വാടക വീട്ടിൽ താമസിക്കുന്നത്
അച്ചൻ പ്രശോബും അമ്മ വിജയ ലക്ഷ്മിയും 14 വയസുകാരൻ സഹോദരൻ അശ്വിനും വീടും നഷ്ടപ്പെട്ടു പോയ അവന്തികക്ക് ഇനി പനമരം ബദ്റുൽഹുദാ തണലേകും
ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടു പോയ സിദ്റതുൽ മുൻതഹാ, നൈസ മോൾ, അവ്യക്ത് എന്നിവർക്കും ബദ്റുൽഹുദയുടെ സഹായം നൽകുന്നുണ്ട്





Leave a Reply