മുണ്ടക്കൈ ചൂരൽമല പുനരധിവാസം: ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ ആദ്യഘട്ട അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. 242, പേരാണ് ആദ്യപട്ടികയിലുള്ളത്. മറ്റൊരിടത്തും വീടില്ലാത്തവരെയാണ് ആദ്യപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 10ാം വാർഡിൽ 51 പേരും , 11ാം വാർഡിൽ 83 പേരും , 12ാം വാർഡിൽ 108 പേരുമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പട്ടിക വയനാട് കലക്ട്രേറ്റ് , മാനന്തവാടി ആർ ഡി ഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ് , മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും വെബ്സൈറ്റുകളിലും പെതുജനങ്ങൾക്ക് പരിശോധിക്കാനായി പ്രസിദ്ധീകരിക്കും. പട്ടികയിൽ ആക്ഷേപമുള്ളവർക്ക് ദുരന്ത നിവാരണ വകുപ്പിൽ പരാതി നൽകാം. ദുരന്തമേഖലയിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ ഇടങ്ങളിൽ താമസിക്കുന്നവരുടെ രണ്ടാംഘട്ട പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.





Leave a Reply