സമഗ്ര ഗുണമേന്മ ഉറപ്പാക്കാന്‍* *പനോത്സവം ദ്വിദിന ശില്പശാല*
കൽപ്പറ്റ :സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പഠന മികവിന് അക്കാദമിക ഘടകത്തിന് മുതൂക്കം നല്‍കി സമഗ്ര ഗുണമേന്മ ഉറപ്പാക്കാന്‍ പഠനോത്സവം സംഘടിപ്പിച്ചു. സമഗ്ര ഗുണമേന്മ ഉറപ്പാക്കലിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് സംസ്ഥാനതലത്തില്‍ രണ്ട് ദിവസത്തെ റസിഡന്‍ഷല്‍ ശില്പശാല സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി മാനന്തവാടി വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ നടക്കുന്ന ശില്‍പശാലയില്‍ കോഴിക്കോട് ജില്ലയിലെ 15 ഉും ജില്ലയിലെ മൂന്ന് ബി.ആര്‍.സി.കളില്‍ നിന്നുള്ള ബിപിസിമാര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ വീതവും ജില്ലകളെ പ്രതിനിധീകരിച്ച് ഡയറ്റ് ലക്ചറര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന ടീം പങ്കെടുക്കും. ശില്‍പശാല മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് അധ്യക്ഷനായ പരിപാടിയില്‍ സമഗ്ര ശിക്ഷ കേരള വയനാട് ജില്ലാ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ വി അനില്‍കുമാര്‍, ഡയറ്റ് സീനിയര്‍ ടി.അര്‍ ഷീജ, വൈത്തിരി ബി.പി.സി എം.പി കൊച്ചുത്രേസ്യ, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ ജോണ്‍, മാനന്തവാടി ബി.പി.സി കെ.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.





Leave a Reply