July 31, 2026

ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടല്‍ – ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ദിനബത്ത നല്‍കുന്നത് തുടരണം:ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20250212 Wa0007
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുംബത്തിലെ ഓരോ അംഗത്തിനും 300 രൂപാ തോതില്‍ ധനസഹായം നല്‍കി വന്നിരുന്നു. എന്നാല്‍ പ്രസ്തുത ധനസഹായം നിര്‍ത്താലക്കിയതിനെ തുടര്‍ന്ന് തുടരണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, റവന്യു വകുപ്പ് മന്ത്രി കെ.രാജനും നിവേദനം നല്‍കി.

 

ഇന്ത്യയില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ ഏറ്റവും ഭീകരമായ ഒന്നായിരുന്നു വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍. നിരവധി ആളുകളുടെ ജീവന്‍ അപഹരിച്ച ദുരന്തത്തെ അതിജീവിച്ച് വന്ന ആള്‍ക്കാര്‍ ഉപജീവനത്തിനായി ഇപ്പോഴും കഷ്ടപ്പെടുകയാണ്പല കുടുംബങ്ങളുടേയും കുടുംബനാഥ•ാരും, കുടുംബനാഥകളും നഷ്ടപ്പെട്ടിട്ടുണ്ട്. അതിജീവിതരില്‍ ഭൂരിപക്ഷവും തോട്ടം തൊഴിലാളികളും, ചെറുകിട കച്ചവടക്കാരും, കര്‍ഷകരും, കൂലിപണിക്കാരുമാണ്. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ 18 വയസ്സ് തികഞ്ഞ ഒരാള്‍ക്ക് ദിവസം 300 രൂപ നിരക്കില്‍ രണ്ട് ആളുകള്‍ക്ക് 30 ദിവസത്തേക്ക് 18,000 രൂപ ധനസഹായം സര്‍ക്കാര്‍ നല്‍കി വന്നിരുന്നു. ഈ തുക കൊണ്ട് ഇവര്‍ക്ക് നിത്യചെലവ് നടത്തി പോകാന്‍ കഴിഞ്ഞിരുന്നില്ലെയെങ്കിലും അവരുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ അല്‍പ്പം ആശ്വാസമായിരുന്നു. എന്നാല്‍ ഈ ദിനബത്ത ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്.അഡ്വ.ടി.സിദ്ധിഖ് എം.എല്‍.എ 23.01.2025 തിയ്യതി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് എസ്.ഡി.എം.എ അനുസരിച്ച് 3 മാസത്തേക്കാണ് ദിനബത്ത കൊടുക്കാന്‍ കഴിയുന്നത് എന്നും, ഇനിയും തുടര്‍ന്ന് കൊടുക്കാന്‍ കഴിയുമോ എന്ന് ഗൗരവമായി പരിഗണിക്കാവുന്നതാണ് എന്നുമാണ്. എന്നാല്‍ ദിനബത്ത നിര്‍ത്തിയതിനെ തുടര്‍ന്ന് ജോലിയും മറ്റ് അനുബന്ധ വരുമാനവും ഇല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ കുടുംബങ്ങള്‍. ഈ സ്ഥിതി തുടര്‍ന്ന് വരുകയാണെങ്കില്‍ പല കുടുംബങ്ങളും ആത്മഹത്യയിലേക്ക് എത്തിപ്പെടേണ്ട അവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ട്.മാത്രമല്ല ദിനബത്ത നിര്‍ത്തലാക്കുന്നതിന് മുമ്പ് ഈ കുടുംബങ്ങള്‍ക്ക് ജീവനോപാധി കണ്ടെത്തുവാനുള്ള ഒരു സഹായവും സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല. നിരവധി തവണ ഈ വിഷയവുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

 

സര്‍ക്കാര്‍ തലത്തില്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപ്പെട്ട് ചൂരല്‍മല, മുണ്ടകൈ ദുരന്തബാധിതര്‍ക്ക് നല്‍കി വന്നിരുന്ന ദിനബത്ത പുനസ്ഥാപിക്കുകയും, അതോടൊപ്പം തന്നെ ഓരോ കുടുംബത്തിനും അവരുടെ ജീവനോപാധി കണ്ടെത്താന്‍ പ്രത്യേക ധനസഹായം നല്‍കുവാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് എം.എല്‍.എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *