July 30, 2026

എസ്.പി.സി വയനാട് ജില്ലാ സമ്മർ ക്യാമ്പ് ‘ധ്വനി -2കെ 25’ ഈ മാസം 14 മുതൽ

0
Img 20250212 203006
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റു(എസ്.പി.സി)കളുടെ വയനാട് ജില്ലാ സമ്മർ ക്യാമ്പ് ‘ധ്വനി -2കെ 25’ എന്ന പേരിൽ ഫെബ്രുവരി 14 മുതൽ 16 വരെ ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയിൽ നടക്കും. ഫെബ്രുവരി 14ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ രത്നവല്ലി അദ്ധ്യക്ഷത വഹിക്കും. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് മുഖ്യ അതിഥിയായിരിക്കും. എസ് പി സി പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ, ജന പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.

 

നാല് ദിവസങ്ങളിലായി നടക്കുന്ന വിവിധ സംവാദങ്ങൾ, ക്ലാസുകൾ എന്നിവക്ക് ജില്ലാ കളക്ടർ മേഘശ്രീ ഡി.ആർ ഐഎഎസ് , ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ്, അഡീഷണൽ പോലീസ് സൂപ്രണ്ട് & എസ്.പി.സി നോഡൽ ഓഫീസർ ടി.എൻ. സജീവ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖർ നേതൃത്വം നൽകും.

 

ഫെബ്രുവരി 16 ന് രാവിലെ ഒമ്പതിന് 400 കേഡറ്റ്സ് പങ്കെടുക്കുന്ന പാസ്സിംഗ് ഔട്ട് പരേഡ് നടക്കും. പരേഡിൽ വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് സല്യൂട്ട് സ്വീകരിക്കും.

 

സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി

 

അച്ചടക്കവും പൗരബോധവുമുള്ള ഒരു പുതു തലമുറയെ സൃഷ്ടിച്ചെടുക്കുക വഴി അക്രമങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ 2010-ൽ സംസ്ഥാനത്ത് പിറവി കൊണ്ട കർമ്മ പദ്ധതിയാണ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി. വയനാട്ടിൽ എസ്.പി.സിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *