വ്യാപാരികൾ പഞ്ചായത്ത് ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി
വെള്ളമുണ്ട:തൊഴിൽ നികുതി വർദ്ദിപ്പിച്ചതിനെതിരെയും,ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളിൽ നിന്നും യുസർ ഫീപിരിക്കുന്നതിനെതിരെയും,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചൂഷണങ്ങൾക്കെതിരെയും ജില്ലയിലെ വ്യാപാരികൾ പഞ്ചായത്ത് ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.വി.വി.എസ്.ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി ഉൽഘാടനം ചെയ്തു.നരിപ്പറ്റ നാസർ അദ്ധ്യക്ഷം വഹിച്ചു.പി.മുഹമ്മദ്,മണിമ അന്ദ്രു, സാജൻ,റഹ്‌മാൻ,ഉസ്മാൻ പള്ളിയാൽ,ശ്രീധരൻ യ ദുപുത്ര,മക്കി നൗഷാദ്,മോയി,സുരേന്ദ്രൻ നൗഫൽ,ഷബീരലി,സാലിഹ്,ഫൈസൽ തുടങ്ങിയവർ നേതൃത്വo നൽകി.





Leave a Reply