പഠനോപകരണങ്ങളുടെയും കായികോപകരണങ്ങളുടെയും വിതരണം നടത്തി.
വൈത്തിരി : ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഉന്നതികളിലുള്ളവർക്കായി പഠന-കായികോപകരണങ്ങളുടെയും, മെഡിക്കൽ ഉപകരണങ്ങളുടെയും മറ്റും വിതരണവും ഹ്രസ്വ ചിത്ര പ്രദർശനവും നടത്തി. വൈത്തിരി സുഗന്ധഗിരി വൃന്ദാവന്‍ ഗവണ്‍മെന്‍റ് യു.പി സ്കൂളില്‍ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി നിർവഹിച്ചു. വൈത്തിരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സി.ആർ അനിൽകുമാർ അധ്യക്ഷതയും കൽപ്പറ്റ സബ് ഡിവിഷൻ ഡി.വൈ.എസ്. പി (ഇൻചാർജ് ) കെ.കെ അബ്ദുൾ ഷരീഫ് മുഖ്യ പ്രഭാഷണവും നടത്തി.
പരിപാടിയിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങള്‍, കായികോപകരണങ്ങൾ, അവശതയനുഭവിക്കുന്നവർക്ക് വാക്കിങ് സ്റ്റിക്ക്, ക്രെച്ചസ് , അംഗപരിമിതര്‍ക്ക് വീല്‍ ചെയറുകള്‍, കിടപ്പ് രോഗികള്‍ക്ക് വാട്ടര്‍ ബെഡുകള്‍, പ്രായമായവര്‍ക്ക് കമ്പിളി പുതപ്പുകള്‍, തുടങ്ങിയവയുടെ വിതരണം നടത്തി. പരിപാടിയിൽ കോഴിക്കോട് റൂറല്‍ പോലീസ് നിര്‍മ്മിച്ച ‘കാടകം’ ഷോര്‍ട്ട് ഫിലിമാണ് പ്രദര്‍ശിപ്പിച്ചത്.
കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഹാഷിഫ്, വൃന്ദാവന്‍ ജി.എൽ.പി സ്കൂൾ ഹെഡ് മിസ്ട്രസ്സ് പി.കെ രുഗ്മണി, ബാല സാഹിത്യ കാരി സുമ പള്ളിപ്പുറം, സബ് ഇൻസ്‌പെക്ടർ വിമൽ ഷാജി, ‘കാടകം’ ഹ്രസ്വ ചിത്രത്തിന്റെ കഥ, തിരക്കഥകൃത്ത് കൂടിയായ സബ് ഇൻസ്‌പെക്ടർ കെ. ടി ശ്രീകുമാർ (ഡി.എച്ച്.ക്യു, കോഴിക്കോട് റൂറൽ) തുടങ്ങിയവർ ആശംസകളർപ്പിക്കുകയും ജില്ലാ ജനമൈത്രി അസി.നോഡൽ ഓഫീസർ കെ.എം ശശിധരൻ സ്വാഗതവും വൈത്തിരി സബ് ഇൻസ്‌പെക്ടർ സന്തോഷ് മോൻ നന്ദിയും അർപ്പിച്ചു സംസാരിച്ചു.




Leave a Reply