May 8, 2026

വയനാടൻ ജനതയുടെ നിസംഗത മാറ്റാൻ വയനാട് ഫെസ്റ്റിനു കഴിയും: മന്ത്രി ഒ.ആർ കേളു* 

0
Img 20250216 Wa0000
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ഡിറ്റിപിസിയും ചേർന്ന് ഒരുക്കുന്ന വയനാട് ഫെസ്റ്റ്& ഷോപ്പിംഗ് ഫെസ്റ്റിവൽ ആദ്യമാസ നറുക്കെടുപ്പ് ഉത്ഘാടനം പട്ടികജാതി പട്ടികവർഗ വികസന ക്ഷേമ കാര്യ മന്ത്രി .ഒ.ആർ കേളു മാനന്തവാടി ഗാന്ധി പാർക്കിൽ നിർവ്വഹിച്ചു.

വയനാട് ഫെസ്റ്റ് വയനാട് ജില്ലയുടെ കച്ചവട ,ടൂറിസം മേഖലയിൽ സമഗ്ര മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് മന്ത്രി ഒ.ആർ കേളു അഭിപ്രായപ്പെട്ടു

ചൂരൽമല -മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാടൻ ജനതയ്ക്ക് ഉണ്ടായ നിരാശയും നിസംഗതയും മാറ്റാൻ വയനാട് ഫെസ്റ്റിന് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു,

 

 

മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡണ്ടുമായ .പി വി മഹേഷ് സ്വാഗതം പറഞ്ഞു, മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ടും, ജില്ലാ ജനറൽ സെക്രട്ടറിയുമായ .കെ ഉസ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു,

 

കേരള വ്യാപാരി എകോപന സമിതി ജില്ലാ പ്രസിഡണ്ടും, സംസ്ഥാന സെക്രട്ടറിയുമായ ജോജിൻ ടി ജോയ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, ഡി റ്റി പിസി മനേജർ കെ വി.രാജു എന്നിവർ ആശംസാപ്രസംഗം നടത്തി

 

ജില്ലാ വൈസ് പ്രസിഡണ്ട് കമ്പ അബ്ദുള്ള ഹാജി ,നിയോജക മണ്ഡലം ചെയർമാൻ കെ എ ജോയ് സെബാസ്റ്റ്യൻ ,ജില്ല സെക്രട്ടറി എൻ.പി ഷിബി വി ആർ പ്രവീജ് വിലാസിനി, റോബി ചാക്കൊഎന്നിവർ സംസാരിച്ചു.

മാസാന്ത നറുക്കെടുപ്പിലെ ബുള്ളറ്റ് സമ്മാനം നേടിയ കൂപ്പൺ നമ്പർ: 445252

സ്കൂട്ടർ സമ്മാനത്തിന് അർഹത നേടിയ കൂപ്പൺ നമ്പറുകൾ

: 463297

: 004131. എന്നിവയാണ്. ഗാനമേളയും വിവിധ കലാപ്രകടനങ്ങളും അരങ്ങേറി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *