പച്ചമരത്തണലിൽ- വേനൽക്കാല ആരോഗ്യ ബോധവൽക്കരണം സംഘടിപ്പിച്ചു*
ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വേനൽ ക്കാല രോഗങ്ങളെ കുറിച്ചും, വേനൽക്കാല ആയുഷ് പാനീയങ്ങളെ കുറിച്ചും ‘പച്ച മര തണലിൽ’ എന്ന പേരിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ അരുൺ ബേബി സൂര്യാഘാതത്തെ കുറിച്ചും,സൂര്യാഘാതം തടയുന്നതിന് സ്വീകരിക്കേണ്ട
മുൻ കരുതലുകളെ കുറിച്ചും,നന്നാറി മണപ്പാക് ,രാമച്ച കുടിനീർ,കശ കുടിനീർ,പുതിന തേനൂറൽ, തുടങ്ങിയ ഔഷധ പാനീയങ്ങളുടെ നിർമ്മാണ രീതികളെ കുറിച്ചും ക്ലാസുകൾ നൽകി.ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്നാറി മണപ്പാക് വിതരണം ചെയ്തു. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.
പുഞ്ചവയൽ ഊര് പ്രൊമോട്ടർ പ്രമീള നന്ദി പറഞ്ഞു .സുർജിത്, സുനിത തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply