ഫുട്ബോൾ ടൂർണമെൻ്റും ഫുട്ബോൾ വിതരണവും നടത്തി*
തലപ്പുഴ :തലപ്പുഴ പോലീസ് സ്റേഷൻ ലിമിറ്റിലെ എസ് സി,എസ് ടി വിഭാഗങ്ങളിൽ നിന്നും പിന്നോക്കം നിൽക്കുന്ന ഉന്നതികളിലെകുട്ടികൾക്കായി തലപ്പുഴ എട്ടാം നമ്പർ പാരീസൺ എസ്റ്റേറ്റ് ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ ടൂർണമെൻ്റും ഫുട്ബോൾ വിതരണവും നടത്തി.
ബൂത്മറ്റിക് എഫ് സി മക്കിമലയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തി വിന്നേഴ്സ് എഫ് സി വാളാട് വയനാട് ജില്ലാ പോലീസ് സ്പോൺസർ ചെയ്ത കപ്പ് കരസ്ഥമാക്കി. വിജയികൾക്ക് സബ്. ഇൻസ്പെക്ടർ പ്രകാശൻ പി.കെ ട്രോഫികൾ വിതരണം ചെയ്തു. എസ്റ്റേറ്റ് മാനേജർ സെൽവരാജ് , അരുൺ. ദ മോണിങ്ങ് മിസ്റ്റ്, അനൂപ് ഹിൽസ് & ട്രീസ്, ഇഖ്ബാൽ സോൾകസ ഹെറിറ്റേജ്, ആരോമൽ ലൗ ഡൈൽ, അജേഷ് റോയൽ കാസ്ൽ, സജീവൻ ഇച്ചുമാസ്, ആശിഷ് കൽപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply