‘101 ലൈബ്രറികള്‍ക്ക് 501 തത്ത്വങ്ങള്‍’ പുസ്തകങ്ങള്‍ കൈമാറി
ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത നൂറ്റൊന്ന് വായനശാലകള്‍ക്കും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങള്‍’എന്ന പുസ്തകം സൗജന്യമായി നല്‍കി.ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ താലൂക്ക് സെക്രട്ടറി പി. കെ സത്താര്‍ പുസ്തങ്ങള്‍ ഏറ്റുവാങ്ങി.ടി. എന്‍ നളരാജന്‍, പി.വാസു, നിമിത സുരേഷ്, സജിത കെ, പി. എസ് ബിന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply