കൃഷിവകുപ്പ് ജീവനക്കാരിയുടെ ആത്മഹത്യ ശ്രമം സമഗ്ര അന്വേഷണം നടത്തണം – കേരള എൻ.ജി.ഒ സംഘ്
കല്പറ്റ :കൃഷിവകുപ്പ് ജീവനക്കാരി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന്കേരള എൻ.ജി.ഒ സംഘ് ആവിശ്യപെട്ടു.കുറ്റക്കാരായവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. ഇടത് ഭരണത്തിൽ രാഷ്ട്രീയ പിൻബലത്താൽ പ്രതിപക്ഷ രാഷ്ട്രീയ സംഘടനയിൽ ഉൾപ്പെട്ട ജീവനക്കാരെ അകാരണമായി സ്ഥലം മാറ്റിയും മറ്റു വിധത്തിൽ ബുദ്ധിമുട്ടിച്ചും രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനാണ് ഭരണാനുകൂല സംഘടനകൾ ശ്രമിക്കുന്നത്. കൃഷി വകുപ്പ് ഉൾപ്പടെയുള്ള വകുപ്പുകളിൽ ജീവനക്കാരുടെ സ്ഥലംമാറ്റം ഭരണാനുകൂല സംഘടനകൾ അട്ടിമറിക്കുകയാണ്.
കെ ഗോപാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി,വിപി ബ്രിജേഷ് ,സന്തോഷ് നമ്പ്യാർ ,വി കെ ഭാസ്കരൻ, സുധി എം. ആർ , എം.കെ പ്രസാദ് , കെ ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു




Leave a Reply