കാട്ടാന ചരിഞ്ഞു
കല്ലുവയൽ: ഗുരുതര പരിക്കുകളോടെ വനപാലകർ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഈ മാസം 21 നാണ് കാലിനും ശരീരത്തിലും ഗുരുതര പരിക്കുകളേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. ഫോറസ്റ്റ് വെറ്റിനറി സർജൻ പരിശോധിക്കുകയും മറ്റ് ചികിത്സ അസാധ്യമാണെന്നും പറഞ്ഞു. വനപാലകർ ആനയെ സദാ നിരീക്ഷിച്ചു വരികയായിരുന്നു. നാളെ രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ജഡം സംസ്കരിക്കും.





Leave a Reply