എംഎല്‍എ ടി സിദ്ധിഖിന്റേത് മൂന്നാംകിട പൊറാട്ട് നാടകം: കെ റഫീഖ്
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മൂന്നാംകിട പൊറാട്ട് നാടകമാണ് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് നടത്തുന്നതെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്.തെറ്റായ പ്രചാരവേലയിലൂടെ ദുരന്തബാധിതരെ പരിഭ്രാന്തിയിലാക്കി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുക എന്നതാണ് ടി.സിദ്ധിഖ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈയൊരു ഘട്ടത്തില്‍ കേന്ദ്രത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയോ എല്‍ഡിഎഫ് നടത്തുന്ന സമരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യേണ്ട സ്ഥലം എംഎല്‍എ ഇപ്പോള്‍ എടുക്കുന്നത് യൂദാസിന്റെ പണിയാണെന്നും റഫീഖ് കുറ്റപ്പെടുത്തി.





Leave a Reply