May 7, 2026

കാട്ടാനയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്‌തു

0
Img 20250301 193158
By ന്യൂസ് വയനാട് ബ്യൂറോ

കല്ലുവയൽ: മടാപ്പറമ്പ് കല്ലുവയൽ ഭാഗത്ത് ചികിൽസ അപ്രാപ്യമായ നിലയിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കാട്ടാനയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്‌തു. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോക്‌ടർ അജേഷ് മോഹൻ ദാസ്, സീനിയർ വെറ്ററിനറി സർജ്ജൻ ഡോക്ട‌ർ കെ.എസ് പ്രേമൻ, പുൽപ്പള്ളി ഗവ.വെറ്ററിനറി ഹോസ്പ്പിറ്റൽ അധികൃതർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തീകരിച്ചത്. ആന്തരീക അവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച ശേഷം ജഡം സംസ്ക്കരിച്ചു. 35 വയസ് പ്രായം വരുന്ന കൊമ്പനാനയുടെ ഇടത് കാൽ അസ്ഥികൾ തകർന്ന നിലയിലാണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു.രാവിലെ 8 മണിക്ക് ക്രയിൻ എത്തിച്ച് ജഡം കരക്ക് കയറ്റിയാണ് പരിശോധന നടത്തിയത്. സൗത്ത് വയനാട് സിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത്ത് കെ രാമൻ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ സിന്ധു സെബാസ്റ്റാൻ, ഡബ്ല്യു ടി ഐ പ്രതിനിധി ഷാജൻ, ചെതലത്ത് റെയിഞ്ച് ഓഫീസർ എം കെ രാജീവ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *