May 7, 2026

പ്രവാസി ഭദ്രതാ പദ്ധതി*: തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ വായ്പ

0
Img 20250301 203210
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :കുടുംബശ്രീ മിഷന്‍ നോര്‍ക്കയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രതാ(പേള്‍) പദ്ധതിയിലൂടെ വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന പ്രവാസി പൗരന്മാര്‍ക്ക് സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കുന്നു. പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭിക്കും. കുടുംബശ്രീ മിഷന്‍ പ്രവാസി ഭദ്രതാ പദ്ധതി മുഖേന ജില്ലയിലെ 400 പേര്‍ക്ക് ഇതുവരെ ഏഴ് കോടി രുപ വിതരണം ചെയ്തു.

കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസി പൗരന്മാര്‍ക്ക് മാത്രമായാണ് ഇതുവരെ പദ്ധതി പ്രകാരം സ്വയം തൊഴില്‍ വായ്പ അനുവദിച്ചത്. നോര്‍ക്ക വകുപ്പുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ടെത്തുന്ന എല്ലാ പ്രവാസി പൗരന്മാര്‍ക്കും വായ്പ ലഭ്യമാകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ ആദ്യഘട്ട തുക വിതരണം ചെയ്യുകയും രണ്ടാംഘട്ട തുക ലഭിക്കാന്‍ അപേക്ഷ നല്‍കിയ മുഴുവന്‍ അപേക്ഷകരെയും പുതിയ അപേക്ഷ നല്‍കിയവരില്‍ യോഗ്യരായ മുഴുവന്‍ അപേക്ഷകരെയും പരിഗണിച്ച ശേഷമാ മറ്റുള്ള അപേക്ഷകരെ പരിഗണിക്കുകയൂള്ളൂവെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ അറിയിച്ചു. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ക്ക് അതത് സി.ഡി.എസ് ഓഫീസുമായോ ജില്ലാ മിഷനുമായോ ബന്ധപ്പെടാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *