May 9, 2026

ബോധവല്‍ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
Img 20250301 Wa0086
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: വയനാട് ജില്ലാ പോലീസ് സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ ‘ഹോപ്’ പദ്ധതിയുടെ ഭാഗമായി മേപ്പാടി ട്രൈബല്‍ ഹോസ്റ്റലില്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കും, ഹോപ്പ് വിദ്യാര്‍ത്ഥികള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. മേപ്പാടി എസ്.ഐ അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ടെക്‌നോളജി, തൊഴില്‍ സാധ്യതകള്‍, മൊബൈല്‍ ഉപയോഗത്തിലെ ദോഷവശങ്ങള്‍, ഹാപ്പി ലേണിംഗ് എന്നീ വിഷയങ്ങളില്‍ ബ്രിട്‌കോ കമ്പനിയുടെ ഉദ്യോഗസ്ഥരായ ഷൌക്കത്തലി, രഞ്ജിത്ത്, ദിലീപ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഹോപ്പ് റിസോഴ്‌സ് പേഴ്‌സണ്‍ ബേബി നജ്മ, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, പ്രൊജക്റ്റ് അസി. ടി.കെ. ദീപ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *