പ്രസീത സുരേഷ് മികച്ച അങ്കണവാടി വര്‍ക്കര്‍
പനമരം:മികച്ച സേവനം കാഴ്ച വെച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള 2023-2024 വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം വയനാട് ജില്ലയില്‍ നിന്നും നേടി പ്രസീത സുരേഷ്.വനിതശിശു വികസന വകുപ്പ് സംയോജിത ശിശു വികസന പദ്ധതിയുടെ കീഴില്‍ മികച്ച സേവനം കാഴ്ചവര്‍ക്ക് നല്‍കുന്ന പുരസ്‌ക്കാരമാണിത്.പനമരം ഐസിഡിഎസ് പ്രൊജക്ടിന് കീഴില്‍ സെന്റര്‍ നമ്പര്‍ 10, ക്ലബ് സെന്ററിലെ അധ്യാപികയാണ്.20 വര്‍ഷത്തോളമായി അങ്കണവാടി മേഖലയില്‍ സേവനം ചെയ്തുവരുന്ന പ്രസീത അഞ്ചുകുന്ന് സ്വദേശി സുരേഷിന്റെ ഭാര്യയാണ്.
മക്കള്‍: പ്രജിഷ രാജേഷ് (റേഡിയോ മാറ്റൊലി), നിമിഷ നിഖില്‍ (എസ്.പി ഓഫീസ് കല്‍പ്പറ്റ ). മാര്‍ച്ച് 8 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് അവാര്‍ഡ് വിതരണം.





Leave a Reply